Wednesday, December 29, 2010

കൊത്തുപണിക്കാരന്‍.

അങ്ങകലെ ഒഴുകും പുഴ പോല്‍
ശാന്തമായാടിയുലഞ്ഞ് കണ്ണിമകളെ
ചുംബിച്ചു നില്‍ക്കുന്ന കൂന്തലൊന്നുതുക്കി
നിര്‍ത്തി മനസ്സിലോര്‍ത്തു ഇതൊന്നിറക്കണം
ഈ ശയ്യയില്‍ നിന്നൊന്നിറക്കണം.

അങ്ങുള്ള മാവിന്‍ തലയിലെ
ഇലകളെ പല്ലില്‍ ചേര്‍ക്കുവാന്‍ ഒത്തിരി മോഹമുണ്ടെങ്കിലും
അറിയില്ല എത്രമേല്‍ സാധ്യമെന്ന് അതിനും
ഈ ശയ്യയില്‍ നിന്നൊന്നിറങ്ങണം.

കാലങ്ങള്‍ ഒരുപാട് കുത്തിയിരുന്ന് കൊത്തിയെടുത്ത ശില്പങ്ങള്‍ ഒന്നുപോലും
ശയ്യയില്‍ വിശ്രമിക്കില്ല, ഉറപ്പുണ്ട്, ഉറച്ച വിശ്വാസമുണ്ട്. കൊത്തിയെടുത്ത
ശില്പമൊന്നു പോലും ശയ്യയില്‍ വിശ്രമിക്കില്ല...
വിരഹത്തിന്‍ വേദന, ഒരുവട്ടം പോലും അറിയില്ല...
പറ്റിപ്പോയ് പിഴവു വന്നു പോയി ഈ ഇളയവന്റെ ജീവിതം
കൊത്തിയെടുക്കുവാന്‍ മറന്നു പോയി...
ഈ ശയ്യയില്‍ നിന്നൊന്നിറക്കണം.
കൊത്തണം എന്‍ ജീവിതം ഈ എഴുപതാം പിറന്നളിലും.
ഈ എഴുപതാം പിറന്നളിലും
ഞാനൊരു കൊത്തുപണിക്കാരന്‍...

No comments: