Wednesday, December 29, 2010

കൊത്തുപണിക്കാരന്‍.

അങ്ങകലെ ഒഴുകും പുഴ പോല്‍
ശാന്തമായാടിയുലഞ്ഞ് കണ്ണിമകളെ
ചുംബിച്ചു നില്‍ക്കുന്ന കൂന്തലൊന്നുതുക്കി
നിര്‍ത്തി മനസ്സിലോര്‍ത്തു ഇതൊന്നിറക്കണം
ഈ ശയ്യയില്‍ നിന്നൊന്നിറക്കണം.

അങ്ങുള്ള മാവിന്‍ തലയിലെ
ഇലകളെ പല്ലില്‍ ചേര്‍ക്കുവാന്‍ ഒത്തിരി മോഹമുണ്ടെങ്കിലും
അറിയില്ല എത്രമേല്‍ സാധ്യമെന്ന് അതിനും
ഈ ശയ്യയില്‍ നിന്നൊന്നിറങ്ങണം.

കാലങ്ങള്‍ ഒരുപാട് കുത്തിയിരുന്ന് കൊത്തിയെടുത്ത ശില്പങ്ങള്‍ ഒന്നുപോലും
ശയ്യയില്‍ വിശ്രമിക്കില്ല, ഉറപ്പുണ്ട്, ഉറച്ച വിശ്വാസമുണ്ട്. കൊത്തിയെടുത്ത
ശില്പമൊന്നു പോലും ശയ്യയില്‍ വിശ്രമിക്കില്ല...
വിരഹത്തിന്‍ വേദന, ഒരുവട്ടം പോലും അറിയില്ല...
പറ്റിപ്പോയ് പിഴവു വന്നു പോയി ഈ ഇളയവന്റെ ജീവിതം
കൊത്തിയെടുക്കുവാന്‍ മറന്നു പോയി...
ഈ ശയ്യയില്‍ നിന്നൊന്നിറക്കണം.
കൊത്തണം എന്‍ ജീവിതം ഈ എഴുപതാം പിറന്നളിലും.
ഈ എഴുപതാം പിറന്നളിലും
ഞാനൊരു കൊത്തുപണിക്കാരന്‍...

Sunday, November 7, 2010

ജന്മം...

ഹ്രുദയത്തിന്നകതാരില് മനസ്സിനുള്ളില്
നൊമ്പരപ്പെടുത്തുന്ന ഓര്മ്മകള് സമ്മാനിക്കുന്ന യുവത്വം...


കാലക്രമത്തിന്റെ ഒഴുക്കില് ചുളി വീണ
മുഖത്തില് കൊച്ചുമകള് ഓടിവന്ന് ഒരുമ്മ തരുമ്പോള്
തുടിക്കുന്ന ഒരു വാര്ദ്ധക്യം....


കാര്മേഘം നിറഞ്ഞ ആകാശം പോലെ
നാലു കാലുള്ള കട്ടിലില് കൈവിരിച്ചു കിടക്കുമ്പോള്
കൂട്ടിവെച്ച് പെട്ടിയിലാക്കി
കുരിശ്ശിന് മുമ്പില് കിടത്തുമ്പോള്
അവസാനിക്കുന്ന മനുഷ്യ ജന്മം...

"സമാധാനം"‌

തികവുറ്റ നിറവുറ്റ 
മല ചവിട്ടി കയറി
മനസ്സിന്റെ ഭാരം ഇറക്കിവച്ചിറങ്ങുന്ന
യാത്രികനും....


അന്നിന്റെ അന്നത്തിനായ് യാചിക്കുന്ന
ഭിക്ഷുവിനും....


ലോകപ്രശസ്തയായിരുന്ന നടി മെര്‍‌ലിന്‍‌
മണ്റോയ്ക്കും ആവശ്യം


      "
സമാധാനം" 

വ്യക്തിത്വം….

യുവത്വതിനു ഓര്മയായ്
കൊച്ചുകുട്ടികല്ക്കു കെട്ടറീവ്വായി...
പഴയ ജന്മങള്ക്കൊപ്പമുണ്ടയിരുന്ന കൊന്തമണികള് ....

ചിതറി വീണ നണയ തുട്ടിനിടയില് നിന്നപ്പൊഴും..
മുറിച്ചുനല്കിയ അപ്പം ഏറ്റ്വാങിയപ്പൊഴും....
യുദാസിന്റെ മനസില് ഒരെ ഒരു ചിന്ത.....
യ്യേശുവിനെ ഒറ്റുക.......

ഇതു തന്നയനൊ ഇന്നിന്റെ വ്യക്തിത്വം….